നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

Nov 7, 2024 - 08:29
 0
നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

2019 ൽ മഹാരാജ്ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം. അമിതമായ കൈകടത്തൽ എന്നാണ് ഉത്തർപ്രദേശ് സർക്കാർ നടപടിയെ കോടതി വിമർശിച്ചത്. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരു രാത്രി ഇങ്ങനെ വന്ന് വീടുകൾ പൊളിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം വീടുകൾ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow