പാതിരായ്ക്ക് ചുറ്റാന്‍ തട്ടിയെടുത്തത് ചെറുവിമാനം
പാതിരായ്ക്ക് കറങ്ങി നടക്കാന്‍ മോഹം തോന്നിയ ചൈനീസ് കൗമാരക്കാരന്‍ തട്ടിയെടുത്തതു കാറോ ബൈക്കോ ഒന്നുമല്ല, രണ്ടു ചെറു വിമാനങ്ങള്‍. ഏതായാലും പറന്നുയരും മുമ്പ് വിമാനം കൈവരിയില്‍ ഇടിച്ചുനിന്നതു കൊണ്ട് വലിയ അപകടം
പാതിരായ്ക്ക് കറങ്ങി നടക്കാന്‍ മോഹം തോന്നിയ ചൈനീസ് കൗമാരക്കാരന്‍ തട്ടിയെടുത്തതു കാറോ ബൈക്കോ ഒന്നുമല്ല, രണ്ടു ചെറു വിമാനങ്ങള്‍. ഏതായാലും പറന്നുയരും മുമ്പ് വിമാനം കൈവരിയില്‍ ഇടിച്ചുനിന്നതു കൊണ്ട് വലിയ അപകടം ഒഴിവായി. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണു സംഭവം. കൈയ്യോടെ പിടികുടിയ പതിമൂന്നുകാരന് കനത്ത പിഴ ചുമത്തി. വിമാനം പറത്താന്‍ പഠിക്കാനുള്ള അവസരവും പയ്യനു നല്‍കും.
ജൂണ്‍ പതിനഞ്ചിനാണ് ഹുഷു നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തില്‍ എത്തിയ പതിമൂന്നുകാരന്‍ വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഒരു വിമാനത്തില്‍ കയറി ഓടിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. റണ്‍വേയിലൂടെ ഓടിത്തുടങ്ങിയ വിമാനം വശത്തുള്ള ഇരുമ്പ് കൈവരിയില്‍ ഇടിച്ചുനിന്നു.
തുടര്‍ന്ന് വിമാനത്തില്‍നിന്നിറങ്ങിയ പയ്യന്‍ അടുത്തുള്ള വിമാനം ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പിടിവീണു. ഏതാണ്ട് 8000 യുവാന്റെ നഷ്ടമാണ് ഇയാള്‍ വരുത്തിവച്ചത്. മുന്‍പരിചയമില്ലാതെ വിമാനം ഓടിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞത് അധികൃതരെ അമ്പരിപ്പിച്ചു. പിഴ ചുമത്തിയെങ്കിലും പയ്യന് വിമാനം പറത്താന്‍ പരിശീലനം നല്‍കാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു
What's Your Reaction?