എഡ്ജ്ബാസ്റ്റണില്‍ ഇരട്ടി ശക്തിയോടെ ക്യാപ്റ്റന്‍ ഗില്‍; ഇന്ത്യയ്ക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍
Captain Gill doubles his strength at Edgbaston; India post huge first innings score

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി കരുത്തില്‍ 587 റണ്‍സ് നേടി. ഒരു ഇന്ത്യന്‍ നായകന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ഇനി ഗില്ലിന് സ്വന്തം. 30 ബൗണ്ടറികളും 3 സിക്‌സും അടക്കം 269 റണ്‍സും നേടിയായിരുന്നു ക്യാപ്റ്റന്റെ മടക്കം. അര്‍ധ സെഞ്ചുറിയോടെ രവീന്ദ്ര ജഡേജയും തിളങ്ങി.
രണ്ട് റണ്‍സില്‍ കെ എല്‍ രാഹുലും, ഒരു റണ്‍ എടുത്ത് നിതീഷ് കുമാര്‍ റെഡ്ഡിയും, അടങ്ങുന്ന ബാറ്റിംഗ് നിര നിറം മങ്ങിയപ്പോള്‍ ഗില്‍ – ജഡേജ കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. രവീന്ദ്ര ജഡേജ – ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ടില്‍ പിറന്നത് 203 റണ്‍സാണ്. അതില്‍ 89 റണ്‍സ് ജഡേജ നേടി.
ജഡേജയുടെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഗില്‍ പിന്നീട് വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് 114 റണ്‍സും കൂട്ടിച്ചേര്‍ത്തു. 42 റണ്‍സ് എടുത്ത് സുന്ദറും, 31 റണ്‍സ് എടുത്ത് കരുണ്‍ നായരും മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ 89 റണ്‍സില്‍ മികച്ച തുടക്കം കണ്ടെത്തിയ ഇന്ത്യ 7 വിക്കറ്റിന് 587 റണ്‍സ് എടുത്തു.
What's Your Reaction?






