ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും | Chevayur Cooperative Bank election
ചേവായൂര്‍ സര്‍വീസ് സഹകരണബാങ്കിൽ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പോലീസിനും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ ഹർജിയിൽ പരാതി ഉന്നയിക്കും.
മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്തിലുള്ള പോലീസ്, സിപിഎം അതിക്രമങ്ങള്‍ കൈയും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ പരാതി.
What's Your Reaction?