അതിഷി മർലീന: ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാളിന്റെ രാജിവെക്കലിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയാണ് അതിഷി മർലീന. തന്റെ പിന്‍ഗാമിയായി അതിഷിയെ, അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് പ്രഖ്യാപിച്ചത്. കെജ്രിവാൾ സർക്കാരിലെ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.
കെജ്രിവാളിന്റെ പിൻഗാമിയായി എത്തുമ്പോൾ ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി എന്ന പദത്തിനും അതിഷി അർഹയാണ്. സുഷമ സ്വരാജിനും ഷീല ദീക്ഷിനും ശേഷം മുഖ്യമന്ത്രിയാകുന്ന വനിതയാണ് ഇവർ. 1981 ജൂൺ 8-ന് ഡൽഹിയിൽ ജനിച്ച അതിഷി സ്പ്രിങ് ഡെയിൽ സ്കൂളിലാണ് ഹൈസ്കൂൾ പഠനം പൂർത്തീകരിച്ചത്. ബിരുദാനന്തര ബിരുദം ഓക്സ്ഫോഡിലായിരുന്നു. ഓക്സ്ഫഡിൽ തന്നെ ഗവേഷകയായും പ്രവർത്തിച്ചിരുന്ന അതിഷി, ഓക്സ്ഫഡിൽ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ ശേഷം, സാധാരണക്കാർക്കിടയിലാണ് ആദ്യം പ്രവർത്തിച്ച് തുടങ്ങിയത്.
താഴെത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ളവയിൽ അതിഷി പ്രവർത്തനം കേന്ദ്രീകരിച്ച് പതുക്കെ രാഷ്ട്രീയത്തിലും താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 2013-ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
2013-ൽ ആംആദ്മി പാർട്ടിയിൽ ചേരുമ്പോൾ അതിഷിയുടെ കാഴ്ചപ്പാടുകൾ തന്നെയായിരുന്നു പാര്‍ട്ടിയും മുന്നോട്ടുവച്ചതിനാലാണ് പാർട്ടിയിൽ ആകൃഷ്ടയായത്. ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായതിന് ശേഷമാണ് 43 കാരിയായ അതിഷി മന്ത്രി സ്ഥാനത്തേക്ക് കൂടെ എത്തുന്നത്. പിന്നീട് കെജ്രിവാള്‍ കൂടി അറസ്റ്റിലായതിന് ശേഷം പാര്‍ട്ടിയുടെ നിലപാടുകള്‍ സമ്മേളങ്ങളിലും മാധ്യമങ്ങള്‍ക്ക് മുന്നിലും അതിഷിയായിരുന്നു പ്രത്യക്ഷയായത്.
.
What's Your Reaction?