ARM | 50 കോടി ക്ലബിൽ 'അജയന്റെ രണ്ടാം മോഷണം'
Tovino Thomas movie ‘Ajayante Randam Moshanam’ enters the fastest 50 crore club in five days. Directed by Jithin Laal, the fantasy-thriller has Tovino representing three characters in one movie
ഓണചിത്രങ്ങളിൽ ആദ്യ 50 കോടി ക്ലബ്ബിൽ ഇടം നേടി ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ അഭിനയിച്ച ‘അജയന്റെ രണ്ടാം മോഷണം’ (Ajayante Randam Moshanam). നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം കേവലം അഞ്ചു ദിവസം കൊണ്ടാണ് ഗംഭീര കളക്ഷൻ റെക്കോർഡുമായി മുന്നേറുന്നത്. മറ്റു ഓണചിത്രങ്ങളേക്കാൾ വളരെ മുന്നിലാണ് ഈ മലയാള ഫാന്റസി ത്രില്ലർ ചിത്രം. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു തലമുറകളെ പ്രതിനിധാനം ചെയ്താണ് ടൊവിനോ ഒരു സിനിമയിൽ മാത്രമായി വ്യത്യസ്ത വേഷപ്പകർച്ചകളിൽ എത്തിയത്.
സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജഗദീഷ്, ബേസിൽ ജോസഫ്, അജു വർഗീസ്, രോഹിണി, ഹരീഷ് ഉത്തമൻ, നിഷ്താർ സെയ്ത്, കന്നഡ താരം പ്രമോദ് ഷെട്ടി എന്നിവരും വേഷമിട്ട സിനിമയിൽ ‘കോസ്മിക് വോയിസ്’ ആയി നടന്മാരായ മോഹൻലാൽ, വിക്രം, ഡോ. ശിവരാജ് കുമാർ എന്നിവരുടെ സാന്നിധ്യവുമുണ്ട് . മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും 3Dയിലും റിലീസ് ചെയ്തുകൊണ്ട് ഈ ചിത്രം പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ദിബു നൈനാൻ തോമസാണ് ഒറിജിനൽ ഗാനങ്ങളും സ്‌കോറും ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസും യുജിഎം പ്രൊഡക്ഷൻസും ചേർന്നാണ് ‘അജയൻ്റെ രണ്ടാം മോഷണം’ നിർമ്മിച്ചിരിക്കുന്നത്.
രണ്ട് മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ തുടക്കത്തിലേ ശ്രദ്ധ നേടിയിരുന്നു. ഹരിപുരം ഗ്രാമത്തിൽ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു നക്ഷത്രവിസ്ഫോടനത്തോടെയാണ് ട്രെയ്‌ലറിന്റെ തുടക്കം. പിന്നീട്, പ്രശസ്ത മോഷ്ടാവ് മണിയൻ, ശക്തനായ പോരാളി കുഞ്ഞി കേളു, മുത്തച്ഛൻ്റെ മോശം പ്രശസ്തി ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രധാന കഥാപാത്രമായ അജയൻ എന്നിവരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.
What's Your Reaction?