Bundelkhand Expressway: പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ നാടിന് സമർപ്പിക്കും

Bundelkhand Expressway: 28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.

Jul 16, 2022 - 23:50
 0
Bundelkhand Expressway: പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ നാടിന് സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും. 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ നാലുവരി അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. ഇതിനെ പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും. ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി. 

28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.

എക്സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതൽ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ എക്‌സ്പ്രസ് വേ വ്യാപിച്ച് കിടക്കുന്നു. 

യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔരയ്യ, ഇറ്റാവ എന്നിവയാണ് ആ ഏഴ് ജില്ലകൾ. മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1,132 കോടി രൂപ ലാഭിച്ച് പണി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow