Agnipath|കൊല്ലത്ത് നവംബർ 15 മുതൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ; ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്ന് മുതൽ

കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെൻ‌റ് റാലി. കൊല്ലം ജില്ലയിലാണ് റിക്രൂട്ട്മെന്റ് റാലി നടക്കുക. നവംബർ 15 മുതൽ 30 വരെയാണ് റാലി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിക്കുന്നത്.

Jul 26, 2022 - 06:40
 0
Agnipath|കൊല്ലത്ത് നവംബർ 15 മുതൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ; ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്ന് മുതൽ

കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെൻ‌റ് റാലി. കൊല്ലം ജില്ലയിലാണ് റിക്രൂട്ട്മെന്റ് റാലി നടക്കുക. നവംബർ 15 മുതൽ 30 വരെയാണ് റാലി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം.

റിക്രൂട്ട്മെൻ‌റ് റാലിയ്ക്കായുള്ള ഓൺ‌ലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. സേനയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.

Also Read-Agnipath Protest | അഗ്നിപഥ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 259.44 കോടി: റെയില്‍വേ മന്ത്രി 

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.

പതിനേഴര വയസ്സ്​ ആയവരെനാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.

 

നാലു വർഷത്തെ സേവനത്തിനിടയിൽ ഏതെങ്കിലും അപകടം സംഭവിച്ച് വൈദ്യസഹായം ആവശ്യമായി വരുന്ന ഒരു അഗ്നിവീരന് ശേഷിക്കുന്ന സേവനകാലാവധിയിൽ ലഭിക്കേണ്ട മുഴുവൻ ശമ്പളവും ലഭിക്കും. കൂടാതെ സേവാ നിധി പദ്ധതിക്കു കീഴിൽ അഗ്നിവീരൻമാർക്കു ലഭിക്കുന്ന 11.75 ലക്ഷം രൂപക്കും ഇവർക്ക് അർഹതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow