S Jayasankar | 'സ്വർണ്ണക്കടത്തിൽ കൃത്യമായ നടപടിയുണ്ടാവും': പിണറായിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജയശങ്കർ
സ്വർണ്ണക്കടത്ത് കേസൽ കൃത്യ സമയത്ത് നടപടി ഉണ്ടാവുമെന്നും കേന്ദ്ര ഏജൻസികളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ഡോ. എസ് ജയശങ്കർ
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി തിരുവനന്തപുരം കഴക്കൂട്ടത്ത് പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഫ്ലൈ ഓവർ സന്ദർശിക്കുവാൻ എത്തിയതിനേ തുടർന്ന് ഉണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് എസ് ജയശങ്കർ. പതിവ് ശൈലിയിൽ കൃത്യതയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസനപ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് തന്റെ ചുമതലയാണെന്നും വികസനം പറയുന്നത് മറ്റുള്ളവർക്ക് രാഷ്ട്രീയമാണ്
എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു മന്ത്രി. വിദേശകാര്യ വകുപ്പ് മന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ നടക്കാൻ പാടില്ലാത്തത് പലതും നടന്നുവെന്ന് കഴിഞ്ഞ ദിവസ്സം അദ്ദേഹം പറഞ്ഞിരുന്നു. സ്വർണ്ണക്കടത്ത് കേസൽ കൃത്യ സമയത്ത് നടപടി ഉണ്ടാവുമെന്നും കേന്ദ്ര ഏജൻസികളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ഡോ. എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
അയൽ രാജ്യമായ ശ്രീലങ്കയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും കാര്യങ്ങൾ പഠിച്ചു വരികയാണെന്നും ഇന്ത്യയുടെ ഭാഗത്തു നിന്നും ശരിയായ തീരുമാനങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
"മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യ മന്ത്രിയുടെ പണി ചെയ്താൽ വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പണി ചെയ്യാം" എന്ന് ഈ വിഷയത്തിൽ സന്ദീപ് വാര്യർ തന്റെ എഫ് ബി പോസ്റ്റിൽ കുറിച്ചു.
What's Your Reaction?