മലയാളി യുവതിയടക്കം രണ്ടു ടാറ്റൂ കലാകാരന്മാർ ഏഴു കോടിയുടെ മയക്കു മരുന്നുമായി പിടിയിൽ

ഏ​ഴു കോ​ടി​ രൂപയുടെ മ​യ​ക്കു​മ​രു​ന്നു​മാ​യി (drugs) ടാ​റ്റു ആ​ർ​ട്ടി​സ്റ്റാ​യ (tattoo artist) മ​ല​യാ​ളി യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ബെം​ഗ​ളൂ​രു​വി​ൽ (Bengaluru) പി​ടി​യി​ലാ​യി. ഇ​വ​രി​ൽ​നി​ന്ന് ഏ​ഴു കോ​ടി​യി​ലധി​കം വി​ല​വ​രു​ന്ന 12 കി​ലോ​യു​ടെ ഹാഷിഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

Mar 10, 2022 - 00:44
 0

ഏ​ഴു കോ​ടി​ രൂപയുടെ മ​യ​ക്കു​മ​രു​ന്നു​മാ​യി (drugs) ടാ​റ്റു ആ​ർ​ട്ടി​സ്റ്റാ​യ (tattoo artist) മ​ല​യാ​ളി യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ബെം​ഗ​ളൂ​രു​വി​ൽ (Bengaluru) പി​ടി​യി​ലാ​യി. ഇ​വ​രി​ൽ​നി​ന്ന് ഏ​ഴു കോ​ടി​യി​ലധി​കം വി​ല​വ​രു​ന്ന 12 കി​ലോ​യു​ടെ ഹാഷിഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. ബെം​ഗ​ളൂ​രു​വി​ലെ കൊ​ത്ത​ന്നൂ​രി​ൽ താമ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി എ​സ് വി​ഷ്ണു​പ്രി​യ (22), സു​ഹൃ​ത്താ​യ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി സി​ജി​ൽ വ​ർ​ഗീ​സ് (23), മ​ടി​വാ​ള സ്വ​ദേ​ശി എം ​വി​ക്രം എ​ന്ന വി​ക്കി (23) എ​ന്നി​വ​രെ​യാ​ണ് ഹു​ളി​മാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ഗ​ര​ത്തി​ലെ കോ​ള​ജി​ൽ​നി​ന്നാ​ണ് സി​ജി​ൽ വ​ർ​ഗീ​സും വി​ഷ്ണു​പ്രി​യ​യും ബിബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നത്. സ​ഹ​പാ​ഠി​ക​ളാ​യ ഇ​രു​വ​രും വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. കു​റ​ച്ചു​കാ​ലം സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്ത​ശേ​ഷം പി​ന്നീ​ട് ഫ്രീ​ലാ​ൻ​സാ​യി ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റു​ക​ളാ​യും ജോ​ലി​ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ബിടി​എം ലേ​ഔ​ട്ടി​ലെ അ​ര​കെ​രെ​യി​ൽ വെ​ച്ച് 80 ഗ്രാം ​ഹാഷിഷ് ഓ​യി​ലു​മാ​യി വി​ക്ര​മി​നെ പൊ​ലീ​സ് പി​ടി​കൂടി​യി​രു​ന്നു. വി​ഷ്ണു​പ്രി​യ​യും സി​ജി​ൽ വ​ർ​ഗീ​സു​മാ​ണ് ഹ​ഷീ​ഷ് ഓ​യി​ൽ ന​ൽ​കി​യി​രു​ന്ന​തെ​ന്ന വി​ക്ര​മി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​രും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. തു​ട​ർ​ന്നാ​ണ് കോടിക​ളു​ടെ ഹാഷിഷ് ഓ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നാ​ണ് ഹാഷി​ഷ് ഓ​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വ കു​റ​ഞ്ഞ അ​ള​വി​ൽ വി​ക്ര​മി​ന് കൈ​മാ​റും. വി​ക്ര​മാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. 2020 മു​ത​ൽ വി​ഷ്ണു​പ്രി​യ​യും സി​ജി​ൽ വ​ർ​ഗീ​സും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം മൊ​ബൈ​ൽ മോ​ഷ​ണ​ക്കേ​സി​ൽ വി​ക്രം അ​റ​സ്റ്റി​ലാ​യി​രു​ന്നു.

English Summary: Two tattoo artists, including a malayali woman, and an associate were arrested for peddling drugs and 12kg of hashish oil worth over Rs 7 crore recovered from them. The accused are S Vishnu Priya (22), her friend Sigil Verghese (23), both Kothanur residents, and M Vikram alias Vicki (23) of Madiwala. Priya is from Kottayam, Kerala, and Verghese from Coimbatore, Tamil Nadu. Both did their BBA from a city college, where they were classmates, and worked for a few months in a private company.

What's Your Reaction?

like

dislike

love

funny

angry

sad

wow