രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം; ജനാധിപത്യ വിരുദ്ധമെന്ന് പിണറായി വിജയൻ

Sep 27, 2026 - 12:16
Sep 27, 2026 - 12:29
 0
രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം; ജനാധിപത്യ വിരുദ്ധമെന്ന് പിണറായി വിജയൻ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്‍റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

100W Fast Charging Amazon Basics
Amazon Basics 100W Type-C Fast Charging Cable

Amazon Basics 100W Type-C to Type-C Fast Charging Cable

High-output 100W Power Delivery braided cable for ultra-fast laptop, tablet, and smartphone charging with durable strain-relief connectors.

✓ 100W Power Delivery
✓ Heavy-Duty Braided
✓ 480 Mbps Data Sync
✓ Universal Type-C Fit
Best Deal Under ₹500
Buy on Amazon

ഇന്ത്യന്‍ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിന്‍റെയും അന്തസ്സത്തയെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടി. ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്, എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മില്‍ വേര്‍തിരിക്കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും അടക്കമുള്ള പൊതുസേവകര്‍ക്കെതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം മുതലായവ അന്വേഷിക്കാന്‍ അധികാരമുള്ള സ്വതന്ത്ര സംവിധാനമായ ലോകായുക്തയയുടെ തലവൻമാരെ അതിന്റെ അന്വേഷണ പരിധിയില്‍ വരുന്ന ആഭ്യന്തര മന്ത്രി തന്നെ വിളിച്ചുവരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്.ഭയമോ പക്ഷപാതിത്വമോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കേണ്ട ജഡ്ജിമാരെ സര്‍ക്കാര്‍ പ്രതിനിധികളുടെയും പ്രോസിക്യൂഷന്‍ മേധാവിയുടെയും സാന്നിധ്യത്തില്‍ മന്ത്രി വിളിച്ചുകൂട്ടിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകായുക്താ ന്യായാധിപരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന നടപടി ഔചിത്യപൂര്‍വ്വമല്ലെന്നും ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow