ടിക്കറ്റ് വരുമാനമായി കിട്ടിയത് 193 കോടി രൂപ; പക്ഷെ ശമ്പളം ഇത്തവണയും വൈകുമെന്ന് മാനേജ്മെന്‍റ്

കെഎസ്ആര്‍ടിസിയില്‍ (KSRTC) വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസവും ശമ്പള വിതരണം വൈകുമെന്നാണ് മാനേജ്മെന്‍റ് ജീവനക്കാരെ അറിയിച്ചത്. മേയ് മാസത്തില്‍ 193 കോടി രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം നല്‍കാന്‍ പണമില്ല എന്നതാണ് യാഥാര്‍ഥ്യം.

Jun 5, 2022 - 02:50
 0
ടിക്കറ്റ് വരുമാനമായി കിട്ടിയത് 193 കോടി രൂപ; പക്ഷെ ശമ്പളം ഇത്തവണയും വൈകുമെന്ന് മാനേജ്മെന്‍റ്

കെഎസ്ആര്‍ടിസിയില്‍ (KSRTC) വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസവും  ശമ്പള വിതരണം വൈകുമെന്നാണ് മാനേജ്മെന്‍റ് ജീവനക്കാരെ അറിയിച്ചത്. മേയ് മാസത്തില്‍ 193 കോടി രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം നല്‍കാന്‍ പണമില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞതവണ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ശമ്പളം നല്‍കാന്‍ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്ക്ക് പണമടച്ചുകഴിഞ്ഞപ്പോൾ ഖജനാവ് കാലിയായി.


46 കോടി ഓവർഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്ക്കേണ്ടിവന്നു. എണ്ണക്കമ്പനികളാകട്ടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ കടം നല്‍കുന്നതുമില്ല. അടിയന്തര ധസഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് സർക്കാരിന് രണ്ടാഴ്ചമുമ്പ് കത്തുനൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. തൊഴിലാളികളും മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നൽകണം.

നിലവിലെ സാഹചര്യത്തിൽ ശമ്പളം നൽകാനാകില്ലെന്ന് മാനേജ്‌മെന്റ് തൊഴിലാളിസംഘടനകളെ അറിയിച്ചു. തുടർന്ന്, സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ച ബഹിഷ്കരിച്ചു. ശമ്പളം എന്നുനൽകാൻ കഴിയുമെന്ന് അറിയിച്ചിട്ട് ചർച്ചയാകാം എന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ സി.ഐ.ടി.യു. ചീഫ് ഓഫീസിനുമുന്നിൽ പ്രതിഷേധം തുടങ്ങും. ഈ മാസം ശമ്പളം നല്‍കാന്‍ 82 കോടിയാണു വേണ്ടത്.

സർക്കാരിൽനിന്ന് അനുകൂലമറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞമാസത്തെപ്പോലെ ശമ്പളവിതരണം അനിശ്ചിതത്വത്തിലാകും മാർച്ച്, എപ്രിൽ മാസങ്ങളിൽ 20-നുശേഷമാണ് ശമ്പളം നൽകിയത്. കഴിഞ്ഞതവണത്തെ ശമ്പളവിതരണത്തിന് സർക്കാർ രണ്ടുതവണയായി നൽകിയ 50 കോടിയാണ് വിനിയോഗിച്ചത്.

പ്രതിദിനവരുമാനം 6.50 കോടി പിന്നിട്ട സ്ഥിതിക്ക് വരുമാനത്തിൽനിന്നു ശമ്പളം നൽകണമെന്ന നിലപാടിലാണ് തൊഴിലാളിസംഘടനകൾ. കൺസോർഷ്യം വായ്പാതിരിച്ചടവിനുള്ള 30 കോടി നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ഇത്തവണ ഈ തുകയും അനുവദിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow