പോപുലർ ഫ്രണ്ടുമായി ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്പെൻഷൻ

കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസറാണ് സിയാദ്. പോപുലർ ഫ്രണ്ട് പ്രവർത്തകർ ഹര്‍ത്താല്‍ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി.

Oct 5, 2022 - 19:56
Oct 5, 2022 - 19:58
 0
പോപുലർ ഫ്രണ്ടുമായി ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്പെൻഷൻ
പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് . കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസറാണ് സിയാദ്. പോപുലർ ഫ്രണ്ട് പ്രവർത്തകർ ഹര്‍ത്താല്‍ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി. 2390 പേർ ആകെ അറസ്റ്റിലായി.
358 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതേസമയം കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അങ്ങിനെയൊരു റിപ്പോർട്ട് ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 
സംസ്ഥാനത്ത് പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 873 പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് എൻഐഎ കണ്ടെത്തിയതായും ഇവരുടെ വിവരങ്ങൾ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെന്നുമായിരുന്നു വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത്. ചില പോലീസ് ഉദ്യോഗസ്ഥർ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഹർത്താൽ സമയത്ത് ചില പോലീസുകാരും പോപുലർ ഫ്രണ്ട് നേതാക്കളും തമ്മിൽ സംസാരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ ഉൾപ്പെടെ എൻഐഎ പരിശോധിച്ചെന്നും, സംസ്ഥാനത്ത് പിഎഫ്ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതിന് ശേഷവും പോലീസുകാരും നേതാക്കളും തമ്മിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം പോലീസ് നിഷേധിക്കുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow