ഒടുവിൽ നാടിനെ വിറപ്പിച്ച കടുവയെ കെണിയിലാക്കി, രണ്ടു ദിവസം കൊന്നത് പത്തു കന്നുകാലികളെ, വീഡിയോ കാണാം

മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പ്രദേശത്ത് പത്ത് കന്നുകാലികൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയായിരുന്നു കടുവയെ കൂടൊരുക്കി പിടികൂടുവാനുള്ള ശ്രമം ആരംഭിച്ചത്. വിവിധ ഇടങ്ങളിലായി വനംവകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു.

Oct 5, 2022 - 19:56
Oct 5, 2022 - 20:01
 0
ഒടുവിൽ നാടിനെ വിറപ്പിച്ച കടുവയെ കെണിയിലാക്കി, രണ്ടു ദിവസം കൊന്നത് പത്തു കന്നുകാലികളെ, വീഡിയോ കാണാം
മൂന്നു ദിവസമായി മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ മൃഗങ്ങളെ കൊല്ലുകയും പ്രദേശമാകെ ആശങ്ക പരത്തുകയും ചെയ്ത ഒടുവിൽ വനം വകുപ്പിന്റെ കെണിയിലായി. നയമക്കാട് എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കടുവ അകപ്പെടുകയായിരുന്നു. പ്രദേശമാകെ ഭീതിയിൽ നീങ്ങവെയാണ് ചൊവ്വാഴ്ച രാത്രിയിലാണ് വനംവകുപ്പുദ്യോഗസ്ഥർ സ്ഥാപിച്ച കെണിയിൽ കടുവ അകപ്പെടുന്നത്. കടുവയുടെ ശല്യം വർധിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായിരുന്നു. മേഖലയിൽ കുടുംബങ്ങൾ ഇന്നും ജോലിക്കിറങ്ങിയിരുന്നില്ല.
മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പ്രദേശത്ത് പത്ത് കന്നുകാലികൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയായിരുന്നു കടുവയെ കൂടൊരുക്കി പിടികൂടുവാനുള്ള ശ്രമം ആരംഭിച്ചത്. വിവിധ ഇടങ്ങളിലായി വനംവകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു. മൂന്നാർ ഡി.എഫ്.ഒ യും റെയിഞ്ചോഫീസറുമടക്കം ഇന്നലെ രാത്രിയിൽ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം തീർത്തിരുന്നു. തേക്കടിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ എത്തിച്ച് കടുവയുടെ സഞ്ചാരപാത തിരിച്ചറിയാനും നിരീക്ഷണം നടത്താനുള്ള ശ്രമവും വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നു.
മൂന്നാർ ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയവരെക്ക് സമീപം ഇന്നലെ രാത്രിയിൽ വാഹനയാത്രികർ പാതയോരത്ത് കടുവയെ കണ്ടിരുന്നു. കടുവ ഭീതി പരന്നതോടെ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളികൾ ഇന്നും തോട്ടത്തിൽ ജോലിക്കിറങ്ങിയില്ല. പ്രദേശത്ത് രാത്രികാലങ്ങളിൽ ആളുകളോട് ഒറ്റക്ക് പുറത്തിറങ്ങരുതെന്ന നിർദ്ദേശം ഇന്നലെ മുതൽ നൽകിയിട്ടുണ്ട്. രണ്ട് രാത്രി കൊണ്ട് പ്രദേശത്ത് പത്ത് കന്നുകാലികളെ കടുവ കൊലപ്പെടുത്തുകയും മൂന്ന് കന്നുകാലികളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വലിയ പരിഭ്രാന്തിക്കിടെ രാത്രിയോടെ കടുവ കൂട്ടിലായത് പ്രദേശവാസികൾക്കാകെ ആശ്വാസമായിരിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow