പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ രാത്രിയിൽ പൊലീസ് പരിശോധന; നീക്കം എൽഡിഎഫ് പരാതിയിൽ

Nov 6, 2024 - 08:30
 0
പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ രാത്രിയിൽ പൊലീസ് പരിശോധന; നീക്കം എൽഡിഎഫ് പരാതിയിൽ

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലക്കാട് നാടകീയ രംഗങ്ങൾ. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ രാത്രി പൊലീസ് പരിശോധന. തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന എൽഡിഎഫ് പരാതിയിലാണ് പോലീസിന്റെ അസാധാരണ നീക്കം. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചു എന്നാണ് എൽഡിഎഫിന്റെ പരാതി.

ആദ്യം പരിശോധന നടത്തിയത് ബിന്ദു കൃഷ്ണയുടെ മുറിയിലാണ്. പിന്നാലെ ഷാനി മോൾ ഉസ്മാന്റെ മുറിയിലേക്ക് പരിശോധനയ്ക്ക് എത്തിയെങ്കിലും പൊലീസിനെ റൂമിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. വനിതാ പൊലീസില്ലാതെ പരിശോധന അനുവദിക്കില്ലെന്ന നിലപാടെടുത്തു.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനും സമാന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow