സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി; വിദേശമദ്യത്തിന്റെ വില ഉയര്‍ത്തും; പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില ഉയര്‍ത്തി അധിക പണസമാഹരത്തിനും ലക്ഷ്യമിട്ട് ബജറ്റ് പ്രഖ്യാപനം.
പങ്കാളിത്ത പെന്‍ഷനുപകരമാണ് പുതിയ പെന്‍ഷന്‍ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കുമെന്നും അദേഹം വ്യക്തമാക്കി.വിദേശമദ്യത്തിന്റെ ഗാലനേജ് ഫീ പത്തുരൂപയായി ഉയര്‍ത്തും ഇതിലൂടെ 200 മകാടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ ശമ്പള പെന്‍ഷന്‍ പരിഷ്‌കരണം നടത്തിയ സംസ്ഥാനം കേരളമാണ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും അദേഹം പറഞ്ഞു.
What's Your Reaction?