ജർമനിയിൽ നഴ്‌സ്; നോർക്കാ റൂട്ട്സ് 300 പേരെ നിയമിക്കും
കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള, കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 16 മുതൽ 25 വരെ അപേക്ഷിക്കാം. നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ–--ഓപറേഷനും ചേർന്നാണ് സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുക.

അഭിമുഖം നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത്. വിജയികൾക്ക് ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. ആദ്യശ്രമത്തിൽ വിജയിച്ചാൽ അസിസ്റ്റന്റ് നഴ്സുമാരായി നിയമിക്കും. ബി ടു ലെവൽ ജയിച്ചാൽ രജിസ്ട്രേഡ് നഴ്സായാണ് ജോലി. ജർമനിയിലെ ബി ടു ലെവൽ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്. ആറുമാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരത്തിന് www.norkaroots.org. ടോൾ ഫ്രീ നമ്പർ 1800-425-3939.
What's Your Reaction?