ഐഎസ്എൽ; ബ്ലാസ്റ്റേഴ്സ് ടീമിൽ വീണ്ടും നിർണായക മാറ്റം വരുത്തി ഇവാൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ, ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കോച്ച് ഇവാൻ വുകോമനോവിച്ച് വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ ഇന്ന് കളിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഗില്ലിന് പകരം കരൺജിത് സിങിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഹർമൻജോത് ഖബ്രയും ജെസ്സൽ കാർനെയ്റോയും പിൻ നിരയിൽ തിരിച്ചെത്തി. പരിക്കേറ്റ സന്ദീപ് സിങ്, നിഷു കുമാർ എന്നിവർക്ക് പകരമാണ് ഇവർ ടീമിലെത്തിയത്. കെപി രാഹുലും ബ്രൈസ് മിറാൻഡയും ഇന്ന് വിംഗർ റോളുകളിൽ പ്രത്യക്ഷപ്പെടും. ഇതോടെ സഹൽ അബ്ദുൾ സമദും സൈരവ് മണ്ഡലും ബെഞ്ചിലേക്ക് മാറി. ഇവാൻ കാലിയുഷ്നിക്ക് പകരം അപ്പോസ്തോലോസ് ജിയാൻ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടി. രൺജിത് സിങ്, ഹർമൻജ്യോത് ഖബ്ര, റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ കാർനെയ്റോ, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, ബ്രൈസ് മിറാൻഡ, കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ്, അപ്പോസ്തോലോസ് ജിയാന്നു എന്നിവരാണ് ഇന്ന് ടീമിൽ ഉള്ളത്.

What's Your Reaction?