കുക്കിനെ കണ്ടെത്താനാകാതെ കുഴങ്ങി ക്രിസ്റ്റ്യാനോയും പങ്കാളി ജോർജീനയും

പോർച്ചുഗലിന്റെ മിന്നും താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അടുത്താണ് താരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിൽ അംഗമായത്. എന്നാൽ ഇവിടെ സ്വന്തം പാചകക്കാരനെ കണ്ടെത്താനാവാതെ കുഴങ്ങിയിരിക്കുകയാണ് താരം. പോർച്ചുഗീസ് വിഭവങ്ങളും സുഷി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഭവങ്ങളും തയ്യാറാക്കുന്ന ഒരു പാചകക്കാരനെയാണ് റൊണാൾഡോയും പങ്കാളി ജോർജീനയും തിരയുന്നതെന്ന് ദി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം 4,500 പൗണ്ട് (ഏകദേശം 4.52 ലക്ഷം രൂപ) ശമ്പളം നല്കാൻ റൊണാൾഡോ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ചില ആവശ്യങ്ങളാണ് പാചകക്കാരനെ കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Jan 31, 2023 - 21:50
Jan 31, 2023 - 22:09
 0

What's Your Reaction?

like

dislike

love

funny

angry

sad

wow