ശബരിമലയിൽ ഭക്തർ സമർപ്പിച്ച 55.72 പവൻ സ്വർണക്കിരീടവും കാണാതായി? സ്ട്രോങ് റൂമിൽ മുക്കുപണ്ടമെന്ന് സൂചന

Sep 24, 2026 - 10:37
 0
ശബരിമലയിൽ ഭക്തർ സമർപ്പിച്ച 55.72 പവൻ സ്വർണക്കിരീടവും കാണാതായി? സ്ട്രോങ് റൂമിൽ മുക്കുപണ്ടമെന്ന് സൂചന
ശബരിമലയിൽ ഭക്തർ നടയ്ക്കുവെച്ച സ്വർണക്കിരീടവും കാണാതായതായി സൂചന. 2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച 55.72 പവൻ തൂക്കം വരുന്ന സ്വർണക്കിരീടമാണ് കാണാതായത്. ദേവസ്വം രജിസ്റ്ററിൽ ഇത് സംബന്ധിച്ച വ്യക്തമായ കണക്കുകളുണ്ടെങ്കിലും ആറന്മുളയിലെ ദേവസ്വം സ്ട്രോങ് റൂമിൽ നിലവിലുള്ളത് മുക്കുപണ്ടമാണെന്നാണ് പുറത്തുവരുന്ന വിവരം.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നടത്തുന്ന വിശാലമായ കണക്കെടുപ്പിനിടെയാണ് കണ്ടെത്തൽ. പരിശോധനകൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് അമിക്കസ് ക്യൂറി ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ദീർഘകാലം സൂക്ഷിക്കാതെ ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചട്ടം. എന്നാൽ ഭക്തർ സമർപ്പിച്ച ഈ സ്വർണക്കിരീടം ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow