അടിക്ക് ശക്തമായി തിരിച്ചടി; റോക്കറ്റ് ആക്രമണത്തില്‍ വലഞ്ഞ പാകിസ്താന്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചു
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാറുമായി രംഗത്ത്. പാകിസ്താന്റെ ഷെല്ലാക്രമണങ്ങള്‍ക്കും വെടിവെയ്പ്പിനും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാറുമായി രംഗത്ത്. പാകിസ്താന്റെ ഷെല്ലാക്രമണങ്ങള്‍ക്കും വെടിവെയ്പ്പിനും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തലിന് തയ്യാറാകാന്‍ അപേക്ഷിക്കുക ആയിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ജമ്മുവില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ മൂന്ന് ഭാഗങ്ങളിലും പാക് സേന നില്‍ക്കുന്ന തന്ത്രപ്രധാന മേഖലയായ അഗ്നൂറിലും ഇന്ത്യ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയായിരുന്നു.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അതേ പോലെ തന്നെ ഇന്ത്യ തിരിച്ചടി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ അര്‍നിയ മേഖലയില്‍ നടന്ന പാക് വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. സീതാറാം ഉപാദ്ധ്യായ എന്ന 28 കാരന്‍ ജവാനാണ് മരണമടഞ്ഞത്. മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ തിരിച്ചടിക്കാന്‍ തയ്യാറായത്. റോക്കറ്റ് ആക്രമണം രൂക്ഷമായതോടെ വെടിനിര്‍ത്തലിന് പാകിസ്താന്‍ അപേക്ഷിക്കുകയായിരുന്നു.
പാക് ബങ്കറുകള്‍ ഇന്ത്യ ആക്രമിക്കുന്നതിന്റെ 19 സെക്കന്റ് നീളുന്ന ദൃശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താന്‍ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങളില്‍ അനേകം നാട്ടുകാരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ജമ്മുവിലെയും കശ്മീരിലെയും സൈനിക കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനം നടത്തിയിരുന്നു. ഈ വര്‍ഷം വെടിവെയ്പ്പിന്റെയും ഷെല്ലാക്രമണങ്ങളുടെയും 700 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 18 സുരക്ഷാ ഭടന്മാര്‍ ഉള്‍പ്പെടെ 38 പേരാണ് മരിച്ചത്. പരിക്കേറ്റവരാണ് ഇതിനേക്കാള്‍ കൂടുതലാണ്.
What's Your Reaction?






