98 രൂപയ്ക്ക് ബിഎസ്എൻഎല്ലിന്റെ ‘ഡേറ്റാ'
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള താരിഫ് മൽസരം തുടരുകയാണ്. പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഡേറ്റാ സൂനാമി ഓഫറാണ് ഏറ്റവും പുതിയ വാർത്ത. റിലയൻസ് ജിയോ ഓഫറുകളെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എൽഎല്ലിന്റെ പുതിയ അത്യുഗ്രൻ പ്ലാൻ. കേവലം 98 രൂപയ്ക്ക് 26 ദിവസത്തേക്ക് 39 ജിബി ഡേറ്റയാണ്
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള താരിഫ് മൽസരം തുടരുകയാണ്. പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഡേറ്റാ സൂനാമി ഓഫറാണ് ഏറ്റവും പുതിയ വാർത്ത. റിലയൻസ് ജിയോ ഓഫറുകളെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എൽഎല്ലിന്റെ പുതിയ അത്യുഗ്രൻ പ്ലാൻ.
ദിവസങ്ങൾക്ക് മുൻപാണ് 118 രൂപ പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഈ പ്ലാനിൽ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റയാണ് നൽകിയിരുന്നത്. 98 പ്ലാൻ വന്നതോടെ ബിഎസ്എൽഎൽ ഒരു ജിബി ഡേറ്റയ്ക്ക് 2.51 രൂപ മാത്രമാണ് ഈടാക്കുക. ടെലികോം വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ജിയോയുടെ 149 രൂപ പ്ലാൻ പ്രകാരം 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേറ്റയാണ് നൽകുന്നത്. അതായത് ഒരു ജിബി ഡേറ്റയ്ക്ക് 3.5 രൂപ. എന്നാൽ എയർടെല്ലിന്റെ 149 പ്ലാനിൽ ദിവസം ഒരു ജിബി ഡേറ്റയാണ് നല്‍കുന്നത്. അതായത് എയർടെല്ലിന്റെ ഒരു ജിബി ഡേറ്റയ്ക്ക് 5.3 രൂപ നൽകണം.
ബിഎസ്എൽഎല്ലിന്റെ 98 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് സേവനങ്ങൾ ലഭിക്കില്ല. ഡേറ്റയ്ക്ക് വേണ്ടി മാത്രമായാണ് 98 രൂപ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ 118 രൂപ പ്ലാനിൽ അണ്‍ലിമിറ്റഡ് കോൾ, എസ്എംഎസ് സര്‍വീസുകൾ നൽകുന്നുണ്ട്.
What's Your Reaction?