ഹൈക്കമാൻഡിന് അതൃപ്തി; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കില്ലെന്ന് റിപ്പോർട്ട്-
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാന്‍ അര്‍ഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.
സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്‌വിജയ് സിങ്, കമൽനാഥ്, മുകുൾ വാസ്നിക് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
നീണ്ട പരിശ്രമത്തിനൊടുവിൽ അവർ അത് സാധിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ
ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിർദേശിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയും ചെയ്തു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു.
നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും ജയ്പുരിൽ ഗെലോട്ടുമായും സച്ചിൻ പൈലറ്റുമായും ചർച്ച നടത്തുന്നുണ്ട്. ഇരുവരും ഇന്നു വൈകിട്ട് ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിക്കും. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇവർക്കൊപ്പമുണ്ടാകും.
English Summary: Ashok Gehlot Likely Not to Contest for Congress Presidential Election
What's Your Reaction?