മിസോറാമില്‍ ക്വാറി തകര്‍ന്ന് 15 മരണം; നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

May 28, 2024 - 16:02
 0
മിസോറാമില്‍ ക്വാറി തകര്‍ന്ന് 15 മരണം; നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് 15 മരണം. കരിങ്കല്ല് ക്വാറിയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇവരെ കണ്ടത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. മരിച്ചവരിൽ ഏഴ് പേർ പ്രദേശവാസികളും മൂന്ന് പേർ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുമാണെന്ന് ഡിജിപി അനിൽ ശുക്ല പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീനവക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ഐസ്വാൾ പട്ടണത്തിൻ്റെ തെക്കൻ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മെൽത്തമിനും ഹ്ലിമെനിനും ഇടയിളാണ് അപകടം. നിരവധി പേർ കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും, കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം സംസഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോർട്ട്. നിരവധി അന്തർസംസ്ഥാന ഹൈവേകളും മണ്ണിടിച്ചിലിൽ തടസ്സപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അന്തര്‍ സംസ്ഥാന പാതകളിലും മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് പുറം ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow