ഇത് അനീതി, സഞ്ജു ചെയ്ത തെറ്റെന്ത്?, ബിസിസിഐയെ ചോദ്യ ചെയ്ത് സൂപ്പര്‍ താരം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സഞ്ജുവിനെ തഴഞ്ഞതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബിസിസിഐയ്ക്കും

Sep 14, 2022 - 00:21
Sep 14, 2022 - 02:34
 0
ഇത് അനീതി, സഞ്ജു ചെയ്ത തെറ്റെന്ത്?, ബിസിസിഐയെ ചോദ്യ ചെയ്ത് സൂപ്പര്‍ താരം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സഞ്ജുവിനെ തഴഞ്ഞതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിയ്ക്കുമെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടേയാണ് ഇക്കാര്യം ചോദ്യം ചെയ്ത് കനേരിയയും രംഗത്തെത്തിയത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയയോയിലാണ് കനേരിയ ഇക്കാര്യം ചോദി്കുന്നത്.

സഞ്ജു ചെയ്ത തെറ്റെന്തെന്നും റിഷഭ് പന്തിനു പകരം താനായിരുന്നെങ്കില്‍ സഞ്ജുവിനാണ് ലോകകപ്പ് ടീമില്‍ അവസരം നല്‍കുകയെന്നും കനേരിയ തുറന്നടിച്ചു.

‘സഞ്ജു സാംസണിനെപ്പോലെയൊരു താരത്തോടു ചെയ്തത് അനീതിയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടേണ്ടതായിരുന്നു. ടീമില്‍ സ്ഥാനം നിഷേധിക്കപ്പെടാന്‍ സഞ്ജു എന്തു തെറ്റാണ് ചെയ്തത്? ലോകകപ്പില്‍ നിന്നു മാത്രമല്ല ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ഞാനായിരുന്നെങ്കില്‍ റിഷഭ് പന്തിനു പകരം സഞ്ജുവിനെ ടീമിലെടുക്കുമായിരുന്നു’ ഡാനിഷ് കനേരിയ തുറന്നടിച്ചു.

ഏഷ്യാ കപ്പിനു മുമ്പ് നടന്ന സിംബാബ്വെ പര്യടനത്തിലായിരുന്നു സഞ്ജു സാംസണ്‍ അവസാനമായി കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയി ടീമിന്റെ വിക്കറ്റ് കാത്തതും അദ്ദേഹമായിരുന്നു. രണ്ടിന്നിങ്സുകളിലാണ് സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 58 റണ്‍സ് നേടുകയും ഒരു കളിയില്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

സഞ്ജുവിനെ തഴഞ്ഞതിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ് സഞ്ജു സാംസണ്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow