സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു, പ്രതികരണവുമായി ഡികെ
ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് കാര്‍ത്തിക്

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായതിന്റെ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
റിഷഭ് പന്തിനൊപ്പമാണ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ സാധ്യത ലിസ്റ്റില്‍ പോലുമില്ലായിരുന്ന ദിനേശ് കാര്‍ത്തിക് ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതിനിടെ കന്റേറ്ററായി പോലും പുതിയ കരിയര്‍ കാര്‍ത്തിക് തുടങ്ങിയിരുന്നു എന്നതാണ് മറ്റൊരു രസകരമായ സംഗതി.
What's Your Reaction?






