ഇന്ന് ഏഴ് മണിക്ക് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് പൂട്ട് വീഴും; രണ്ട് ദിവസം അവധി, തിങ്കളാഴ്ച തുറക്കും

രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഒക്ടോബർ മൂന്ന് മുതൽ ബിവറേജസ് ഔട്ട് ലെറ്റുകൾ (Bevco Outlet) തുറന്ന് പ്രവർത്തിക്കും. രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് കോർപ്പറേഷൻ്റെ മദ്യശാലകൾ പ്രവർത്തിക്കുന്നത്

Oct 1, 2022 - 07:57
Oct 1, 2022 - 08:15
 0
ഇന്ന് ഏഴ് മണിക്ക് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് പൂട്ട് വീഴും; രണ്ട് ദിവസം അവധി, തിങ്കളാഴ്ച തുറക്കും
സംസ്ഥാനത്തെ ഔട്ട് ലെറ്റുകൾ () ഇന്ന് ഏഴ് മണിക്ക് അടയ്ക്കും. സ്റ്റോക്കും ക്ലിയറൻസുകളും പരിശോധിക്കുന്നതിനാണ് നേരത്തെ അടയ്ക്കുന്നത്. ഔട്ട് ലെറ്റുകൾ ഏഴ് മണിയോടെ അടയ്ക്കുമെന്ന് ബെവ്കോ അറിയിച്ചിരുന്നു. എല്ലാ മാസവും ഒന്നിന് ബിവറേജസിൻ്റെ മദ്യശാലകൾക്ക് അവധിയാണ്.
ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയായതിനാലാണ് അവധി നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ കോർപറേഷൻ്റെയും കൺസ്യൂമർ ഫെഡിൻ്റെയും മദ്യശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഒക്ടോബർ മൂന്ന് മുതൽ ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് കോർപ്പറേഷൻ്റെ മദ്യശാലകൾ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവു പോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow