വ്യാജ ആധാർ കാർഡുകളുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ; വിശദാന്വേഷണത്തിന് പൊലീസ്

Jan 31, 2025 - 15:39
 0
വ്യാജ ആധാർ കാർഡുകളുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ; വിശദാന്വേഷണത്തിന് പൊലീസ്

വ്യാജ ആധാർ കാർഡുകളുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ. പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് എറണാകുളം റൂറൽ പൊലീസും തീവ്രവാദ വിരുദ്ധസേനയും ഓപ്പറേഷൻ ക്ളീൻ എന്ന പേരിൽ സംയുക്തമായി നടത്തിയ റൈഡിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറൽ പൊലീസ് പറഞ്ഞു.

ഇവർ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. അമ്പതോളം പേരെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 23 പേർ ഇതര സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നുണ്ട്. കൂലിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. വിശദമായി ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow