ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ മർദ്ദനത്തിനിരയായ പോക്സോ അതിജീവിത മരിച്ചു

Jan 31, 2025 - 15:37
 0
ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ മർദ്ദനത്തിനിരയായ പോക്സോ അതിജീവിത മരിച്ചു

കൊച്ചി ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ മർദ്ദനത്തിനിരയായ പോക്സോ അതിജീവിത മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ അവശനിലയിൽ കാണുന്നത്. സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. മാതാവ് ഒരു വിവാഹ ചടങ്ങിന് പോയതിനാൽ യുവതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതി. കൈയിലും തലയിലും പരിക്കുകളുണ്ടായിരുന്നു. അർധനഗ്നയായയാണ് യുവതി കിടന്നിരുന്നത്.

തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow