ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും; ഇനി സംഘടനയ്ക്ക് സാമ്പത്തിക സഹായമില്ല; കടുത്ത തീരുമാനങ്ങളുമായി ട്രംപ്

Jan 21, 2025 - 15:11
 0
ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും; ഇനി സംഘടനയ്ക്ക് സാമ്പത്തിക സഹായമില്ല;  കടുത്ത തീരുമാനങ്ങളുമായി ട്രംപ്

ലോകാരോഗ്യസംഘടനയില്‍നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ഇനി മുതല്‍ സാമ്പത്തിക സഹായം നല്‍കില്ല. ലോകാരോഗ്യസംഘട കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും തെറ്റായി കൈകാര്യം ചെയ്തു. കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറില്‍നിന്നും പിന്മാറുമെന്നും അദേഹം വ്യക്തമാക്കി.

2021ല്‍ ട്രംപിന് വേണ്ടി കലാപം ഉണ്ടാക്കിയ 1600 പേര്‍ക്ക് മാപ്പ് നല്‍കി. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഊര്‍ജ്ജ അടിയന്തരാവസ്ഥായും അദേഹം പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. ജോ ബൈഡന്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയി. താന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും. ട്രാന്‍സ് ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

പനാമ കനാല്‍ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിര്‍ത്തലാക്കും എന്നും ട്രംപ് ചടങ്ങില്‍ വ്യക്തമാക്കി. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ 47-ാം പ്രസിഡന്റായാണ് അദേഹം സ്ഥാനം ഏറ്റെടുത്തത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടാണ് ഡൊണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണും തന്റെ മാതാവും ഉപയോഗിച്ച ബൈബിള്‍ കൈയില്‍ പിടിച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow