പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, സാമ്പത്തിക സർവ്വെ ഇന്ന് സഭയിൽ

Jan 31, 2025 - 07:46
Jan 31, 2025 - 07:47
 0
പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, സാമ്പത്തിക സർവ്വെ ഇന്ന് സഭയിൽ

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുക. 2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും. നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉൾപ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയൻ ബജറ്റിനെ നോക്കിക്കാണുന്നത്. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തിൽ തന്നെ പാസാക്കാൻ സാധ്യതയുണ്ട്. വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോർട്ട് ഇന്ന് സഭയിൽ വെച്ചേക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ന് സഭയിൽ വയ്ക്കുന്ന 2025-2026 സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനത്തിൽ എന്ത് വളർച്ചയുണ്ടാകും. നടപ്പ് വർഷത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനായോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരുത്തുന്നതായിരിക്കും സാമ്പത്തിക അവലോകന റിപ്പോർട്ട്. ഐഎംഎഫിന്റെ പ്രവചനം അനുസരിച്ച് 6.7 ശതമാനം വളർച്ചയാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കേന്ദ്ര സർക്കാരിന്റെ കണക്കുൾ പ്രകാരം വളർച്ചാനിരക്ക് 7 ശതമാനത്തിന് മുകളിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow