കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി മുന്നറിയിപ്പ്. ന്യൂനമര്‍ദം രൂപംകൊള്ളുന്നതോടെ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദച്ചുഴി രൂപം കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമര്‍ദ്ദം ഉണ്ടാകുന്നത്. മീന്‍പുടുത്തക്കാര്‍ കടലില്‍ പോകരുതെന്നും പോകുന്നത് ആപത്കരമാണെന്നും മുന്നറിയിപ്പ് നല്‍കി.
ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറന്‍ മേഖലയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളതീരങ്ങളില്‍ തിരമാലകള്‍ ശക്തിപ്രാപിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും മഴ കനക്കുമെന്ന സൂചനകളും കാലാവസ്ഥാ കേന്ദ്രം നല്‍കുന്നു.
What's Your Reaction?






