പാസ്പോര്‍ട്ടും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ലിങ്ക് ചെയ്യാം, ഇവ ശ്രദ്ധിക്കൂ

രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി വിദേശ സന്ദര്‍ശകര്‍ക്ക്‌ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മിക്കവാറും എല്ലാ രാജ്യങ്ങളും തന്നെ

Jun 28, 2021 - 15:36
 0
പാസ്പോര്‍ട്ടും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ലിങ്ക് ചെയ്യാം, ഇവ ശ്രദ്ധിക്കൂ

രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിനായി വിദേശ സന്ദര്‍ശകര്‍ക്ക്‌ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മിക്കവാറും എല്ലാ രാജ്യങ്ങളും തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജോലി, പഠനം, ഒളിമ്പിക്സ് പോലുള്ള താല്‍ക്കാലിക സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കെല്ലാം തന്നെ ഇത് ആവശ്യമുണ്ട്. ഇന്ത്യയില്‍ നിന്നു ഇങ്ങനെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇതിനെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ അറിയാം.

എങ്ങനെ ലിങ്ക് ചെയ്യാം?

1. പാസ്പോര്‍ട്ട് അല്ലാതെ മറ്റേതെങ്കിലും ഫോട്ടോ ഐഡി ഉപയോഗിച്ചാണ് കോവിൻ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ ആദ്യം www.cowin.gov.in ല്‍ ലോഗിന്‍ ചെയ്യുക

2. സൈറ്റില്‍ “Account Details” എന്ന സെക്ഷനില്‍ “Raise Issue”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

3. ഇവിടെ മൂന്ന് ഓപ്ഷനുകൾ കാണാം. അതില്‍ “Add Passport Details” എന്നതില്‍ ക്ലിക്ക് ചെയ്യുക. പാസ്‌പോർട്ട് വിശദാംശങ്ങൾ ചേര്‍ക്കാനാവുന്ന ഒരു പേജിലേക്ക് ഈ ഓപ്ഷന്‍ റീഡയറക്‌റ്റ് ചെയ്യും.

4. ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ നല്‍കേണ്ട അംഗത്തിന്‍റെ പേര് തിരഞ്ഞെടുത്ത ശേഷം “Enter Beneficiary’s Passport Number” എന്ന ഓപ്ഷനില്‍ പോയി പാസ്‌പോർട്ട് നമ്പർ നല്‍കുക. സർട്ടിഫിക്കറ്റ് ഫോട്ടോ ഐഡി വിശദാംശങ്ങൾ ഒരു തവണ മാത്രമേ മാറ്റാനാവൂ എന്നതിനാല്‍ ശരിയായ പാസ്‌പോർട്ട് നമ്പർ ആണ് നൽകിയതെന്ന് ഉറപ്പാക്കണം.

5. പാസ്‌പോർട്ട് നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം, “I declare that this passport belongs to the beneficiary. The name of the passport holder is the same as mentioned on the vaccine certificate.” എന്നതിനു വശത്തായുള്ള ബോക്സ് ടിക്ക് ചെയ്യുക.

ശേഷം, “Submit Request” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ അപേക്ഷ സമർപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു മെസേജ് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും.

6. അതിനു ശേഷം, Account Details പേജിലേക്ക് തിരികെ പോയി പാസ്‌പോർട്ട് വിശദാംശങ്ങൾ ചേർത്ത അക്കൗണ്ടിന്‍റെ പേരിന് അടുത്തുള്ള “Certificate” ബട്ടണിൽ ക്ലിക്കുചെയ്യുക. അപ്പോള്‍, പാസ്‌പോർട്ടിലേക്ക് ലിങ്ക് ചെയ്ത നിങ്ങളുടെ പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ഇതുവരെ കോവിന്‍ വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ യാത്ര ചെയ്യും മുന്‍പേ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫോട്ടോ ഐഡിയായി ആദ്യമേ തന്നെ പാസ്‌പോർട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

What's Your Reaction?

like

dislike

love

funny

angry

sad

wow