തീരദേശ മേഖലയിൽ നിർധനർക്ക് സൗജന്യ ആംബുലൻസ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ

തീരദേശ മേഖലയിലെ നിർധനർക്കായി  ആധുനിക നിയോനേറ്റൽ വെൻറിലേറ്റർ സംവിധാനമുള്ള  അഞ്ച്  ഐസിയു  ആംബുലൻസുകൾ മണപ്പുറം ഫൗണ്ടേഷൻ  വിട്ടുനൽകി. ആംബുലൻസുകളുടെ താക്കോൽദാനവും

Aug 5, 2021 - 17:02
 0
തീരദേശ മേഖലയിൽ നിർധനർക്ക് സൗജന്യ ആംബുലൻസ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ

തീരദേശ മേഖലയിലെ നിർധനർക്കായി  ആധുനിക നിയോനേറ്റൽ വെൻറിലേറ്റർ സംവിധാനമുള്ള  അഞ്ച്  ഐസിയു  ആംബുലൻസുകൾ മണപ്പുറം ഫൗണ്ടേഷൻ  വിട്ടുനൽകി. ആംബുലൻസുകളുടെ താക്കോൽദാനവും  ഫ്ലാഗ് ഓഫും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ നിർവഹിച്ചു. ഇങ്കുബേറ്റർ, വെന്റിലേറ്റർ,കാർഡിയാക് മോണിറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നീ സൗകര്യങ്ങളോടൊപ്പം പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ സേവനവും  ആംബുലൻസുകളിൽ ലഭ്യമാണ്.

ബി പി എൽ കുടുംബാംഗങ്ങൾക്ക് അൻപത് ശതമാനം ഇളവും ആക്സിഡന്റ് കേസുകളിൽ സൗജന്യസർവീസുകളും നൽകും.സമൂഹത്തിനായി നിരവധി സന്നദ്ധപ്രവർത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്നത്. മണപ്പുറം ഫൗണ്ടേഷൻ  സി.ഇ.ഓ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോപ്രൊമോട്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ ഇൻഡിപെൻഡൻറ് ട്രസ്റ്റി ജ്യോതി പ്രസന്നൻ, മണപ്പുറം ആംബുലൻസ് കോർഡിനേറ്റർ  ആദർശ്  എന്നിവർ  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow