മ്യൂസിയത്തിൽ ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെ; പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ പ്രതിയെന്ന് വ്യക്തമായി

Nov 2, 2022 - 19:56
 0
മ്യൂസിയത്തിൽ ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെ; പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ പ്രതിയെന്ന് വ്യക്തമായി. പരാതിക്കാരിയായ യുവതി പ്രതിയായ സന്തോഷിനെ തിരിച്ചറിഞ്ഞു. നേരത്തെ കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ കേസിൽ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയത്തിൽ ലൈംഗികാതിക്രമം നടത്തിയതും സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അക്രമിച്ചയാളെ കണ്ടാൽ തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു. സന്തോഷിനെ കണ്ട പരാതിക്കാരി, ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ മ്യൂസിയം കേസിൽ സന്തോഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിൽവെച്ച് യുവതിയ്‌ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്‌ക്കെതിരെ അതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം രാത്രി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പോലീസ് ചോദിച്ചപ്പോൾ ഇയാൾ ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും, ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ വാഹനം തുടങ്ങി ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് നിരത്തിയതോടെ സന്തോഷ് കുറ്റം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. രാത്രി 11 മണിയോടെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow