റിഹാനയേക്കാള്‍ 9 കോടി കൂടുതല്‍ വാങ്ങി ജസ്റ്റിന്‍ ബീബര്‍
അനന്ത് അംബാനി - രാധിക മെര്‍ച്ചന്റ് വിവാഹച്ചടങ്ങില്‍ വിരുന്നൊരുക്കിയത് പോപ് താരം ജസ്റ്റിന്‍ ബീബറിന്റെ വരവായിരുന്നു. അംബാനി കുടുംബത്തിലെ വിവാഹത്തിനായി വെള്ളിയാഴ്ച രാവിലെ എത്തിയ ബീബര്‍ ശനിയാഴ്ചയാണ് അമേരിക്കയിലേക്ക് മടങ്ങിയത്.
പരിപാടിയില്‍ പങ്കെടുക്കാനായി 83 കോടി രൂപയാണ് ജസ്റ്റിന്‍ ബീബര്‍ അംബാനിയില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നത്. സാധാരണയായി സ്വകാര്യ ആഘോഷ വേദികളില്‍ പാടുന്നതിന് 20 മുതല്‍ 50 കോടി വരെയാണ് ബീബര്‍ വാങ്ങാറുള്ളത്.
ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അംബാനി കുടുംബത്തില്‍ നിന്നും ബീബര്‍ വാങ്ങിയിരിക്കുന്നത്. അനന്തിനും രാധികയ്ക്കുമൊപ്പമുള്ള ബീബറിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ അംബാനി പരിപാടിയില്‍ പങ്കെടുത്ത റിഹാനയേക്കാള്‍ 9 കോടി രൂപ കൂടുതലാണ് ബീബന്‍ വാങ്ങിയത്.
മാര്‍ച്ചില്‍ ജാംനഗറില്‍ നടന്ന അനന്ത്-രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയില്‍ പാടാന്‍ പോപ് ഇതിഹാസം റിഹാനയാണ് എത്തിയത്. ഒരു മണിക്കൂര്‍ പ്രകടനത്തിന് 74 കോടി രൂപയായിരുന്നു റിഹാന പ്രതിഫലമായി കൈപ്പറ്റിയിരുന്നത്.
What's Your Reaction?