വൻ കടക്കെണി, ബഡേ മിയാൻ നിർമ്മാതാവ് ഓഫീസ് വിറ്റു
350 കോടി ബഡ്ജറ്റിൽ എത്തിയ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രം തകർന്നടിഞ്ഞപ്പോൾ കടം വീട്ടാൻ നിർമ്മാതാവ് വാഷു ഭഗ്നാനി തന്റെ ഒാഫീസ് വിറ്റു. 250 കോടി രൂപയുടെ കടം വീട്ടാനാണ് മുംബയിലെ ഒാഫീസ് വിറ്റത്. അക്ഷയ് കുമാറും ടൈഗർ ഷോഫ്രും നായകൻമാരായി എത്തിയ ചിത്രം ഇതുവരെ കളക്ട് ചെയ് തത് 59.17 കോടി രൂപ മാത്രം. വാഷു ഭഗ്നാനിയുടെ പൂജ എന്റർടെയ്ൻമെന്റ് എന്ന കമ്പനിക്ക് എതിരെ ആരോപണങ്ങളുമായി കമ്പനി അംഗമായ രുചിത കാംബ്ളെ രംഗത്തുവന്നു. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുകയും എൺപത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതായായി ആരോപിക്കുന്നു.ബോളിവുഡിലെ പ്രശസ്ത നടൻ ജാക്കി ഭഗ്നാനിയുടെ പിതാവാണ് വാഷു ഭഗ്നാനി. പൂജ
എന്റർടെയ്ൻമെന്റ് ഇതുവരെ 40 ചിത്രങ്ങൾ നിർമ്മിച്ചു. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. സമീപ കാലത്ത് നിർമ്മിച്ചതെല്ലാം പരാജയങ്ങളായി മാറി. 190 കോടിയിൽ നിർമ്മിച്ച ഗണപതും ദുരന്തമായി മാറി. അക്ഷയ് കുമാറിനെ നായകനാക്കി നിർമ്മിച്ച ബെൽബോട്ടം, കട് പുത് ലി , മിഷൻ റാണിഗഞ്ജ് എന്നീ ചിത്രങ്ങളും കനത്ത പരാജയമായിരുന്നു. തുടർ പരാജയം നേരിട്ടിട്ടും നൂറുകോടി രൂപയാണ് അക്ഷയ് കുമാർ ബയേ മിയാനിൽ കൈപ്പറ്റിയത്. കൊവിഡിനുശേഷം പത്ത് സിനിമകളിൽ അഭിനയിച്ച അക്ഷയ് കുമാറിന്റെ എട്ട് ചിത്രങ്ങളും തകർന്നടിഞ്ഞു. മൂന്ന് ചിത്രങ്ങൾ പരാജയപ്പെട്ടിട്ടും 35 മുതൽ 40 കോടി രൂപ വരെയാണ് ടൈഗർ ഷോഫ്രിന്റെ പ്രതിഫലം.
What's Your Reaction?