ആമയിഴഞ്ചന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം; പോത്തീസ് സ്വര്‍ണമഹല്‍ പൂട്ടിച്ചു

Jul 22, 2024 - 09:43
 0
ആമയിഴഞ്ചന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം; പോത്തീസ് സ്വര്‍ണമഹല്‍ പൂട്ടിച്ചു

തലസ്ഥാന നഗരിയിലെ ആമയിഴഞ്ചന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട സ്വര്‍ണക്കട പോത്തീസിന്റെ സ്വര്‍ണമഹല്‍ പൂട്ടിച്ചു. തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കക്കൂസ് മാലിന്യം പെപ്പിലൂടെ ഒഴുക്കി വിടുന്നതിന്റെ ദൃശ്യം അടക്കം പുറത്തുവന്നിരുന്നു. ഇതിന്റെ പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൂട്ടിച്ചത്.

ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും കണ്ടത്തി. പോലീസും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വര്‍ണമഹലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് കഴിഞ്ഞ ദിവസമാണ് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് ശരിയെന്നും തെളിഞ്ഞു. കോര്‍പ്പറേഷന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് സ്ഥാപനം പൂട്ടിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow