15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം; ഇല്ലെങ്കില്‍ നിയമനടപടി; മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്

May 23, 2024 - 09:54
 0
15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം; ഇല്ലെങ്കില്‍ നിയമനടപടി; മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടിയുമായി ഇളയരാജ. സിനിമയില്‍ അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍.

1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍ നാന്‍’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി അനുവാദം തേടാത്തതാണ് ഇളയരാജയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

നേരത്തെ, ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് തന്റെ പാട്ട് ഉപയോഗിച്ചതിനും നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow