ഇന്ത്യ T20 ഫൈനലിൽ; ഇത് മൂന്നാം തവണ

Jun 28, 2024 - 10:52
 0
ഇന്ത്യ T20 ഫൈനലിൽ; ഇത് മൂന്നാം തവണ

ഇംഗ്ലണ്ടിനെ 68 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ. ഇംഗ്ലണ്ട് ഡിഫെൻഡിങ് ചാമ്പ്യന്മാരാണ്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2023 ഏകദിന ലോകകപ്പ്, ഇപ്പോൾ ടി20 ലോകകപ്പ് എന്നിങ്ങനെ 12 മാസത്തിനുള്ളിൽ മൂന്ന് ഐസിസി ഗ്ലോബൽ ഫൈനലുകളിൽ രാജ്യത്തെ നയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി എന്ന പ്രത്യേകത കൂടിയുണ്ട്.

നിർണായക ദിവസങ്ങളിൽ സ്‌കോർ ചെയ്യാത്തതിന് എല്ലായ്‌പ്പോഴും വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ, 39 പന്തിൽ നിന്ന് 57 റൺസ് സംഭാവന നൽകി. രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിൻ്റെയും നിർണായക ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 5.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 40 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് 39 പന്തിൽ 57 റൺസെടുത്തപ്പോൾ സൂര്യകുമാർ 36 പന്തിൽ 47 റൺസെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് പുറത്തായി.  അക്‌സർ പട്ടേൽ 23ന് 3 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് 19 പന്തിൽ 3 വിക്കറ്റ് വീഴ്ത്തി

ശനിയാഴ്ച ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ 2007ലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 2022-ൽ അഡ്‌ലെയ്ഡിൽ നടന്ന സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത ചരിത്രത്തിനുള്ള മറുപടിയാണ് ഇത്. അന്ന് പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ബാറ്റിംഗിന് തടസം സൃഷ്‌ടിച്ചിരുന്നു.

10 വർഷങ്ങൾ ശേഷമാണ് ഇന്ത്യ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ കാണുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow