ലോകകപ്പ് യോഗ്യതാ : അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില

Mar 22, 2024 - 17:16
 0
ലോകകപ്പ് യോഗ്യതാ : അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില

ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത് കണ്ട മത്സരമാണ് നടന്നത്. ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്.

ആക്രമിച്ച് കളിച്ച ഇന്ത്യക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.  പകരക്കാരായി മന്‍വീര്‍ സിങ്ങിനെയും ലിസ്റ്റണ്‍ കൊളാസോ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow