നേപ്പാളിലെ വിമാനാപകടം; പൈലറ്റൊഴികെയുള്ള 18 യാത്രക്കാരും കൊല്ലപ്പെട്ടു

നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തിൽ 18 യാത്രക്കാരും മരിച്ചു. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 18 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂര്‍ പറഞ്ഞു. വിമാനത്തിന്റെ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന തീ അണച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
What's Your Reaction?






