Allu Arjun | അല്ലുവിന്റെ കുടുംബത്തിന് ഇത് വിശേഷ ദിവസം; ഭാര്യയുടെ പിറന്നാളിന് സകുടുംബം സുവർണക്ഷേത്രത്തിൽ

ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ (Allu Arjun). അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. നടൻ കുടുംബത്തോടൊപ്പം സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു.

Oct 1, 2022 - 01:58
 0
Allu Arjun | അല്ലുവിന്റെ കുടുംബത്തിന് ഇത് വിശേഷ ദിവസം; ഭാര്യയുടെ പിറന്നാളിന് സകുടുംബം സുവർണക്ഷേത്രത്തിൽ

ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ (Allu Arjun). അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. നടൻ കുടുംബത്തോടൊപ്പം സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു.

സെപ്റ്റംബർ 29 വ്യാഴാഴ്ച ഭാര്യ സ്നേഹ റെഡ്ഡിയുടെ 37-ാം ജന്മദിനം ആഘോഷിക്കാനാണ് അദ്ദേഹം സുവർണ ക്ഷേത്രത്തിൽ എത്തിയത്. ചിത്രങ്ങൾ അർജുൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കിട്ടു. സ്‌നേഹയ്‌ക്കും കുട്ടികളായ അയാനും അർഹയ്‌ക്കുമൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചു.

'ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി' എന്നാണ് അല്ലു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. പ്രത്യേക അവസരത്തിൽ കുടുംബം അമൃത്‌സറിലേക്ക് ചേക്കേറുകയും സുവർണ ക്ഷേത്രം സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തതായി അല്ലു അർജുൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം ഈ അനുഭവത്തെ 'മാജിക്കൽ' എന്നാണ് വിശേഷിപ്പിച്ചത്. സ്‌നേഹ, അയാൻ, അർഹ എന്നിവർക്കൊപ്പം നിൽക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഘോഷങ്ങളിൽ നിന്നുള്ള മറ്റൊരു ചിത്രവും അദ്ദേഹം പങ്കിട്ടു, അതിൽ സ്നേഹ ജന്മദിന കേക്ക് മുറിക്കുന്നത് കാണാം. 'ഹാപ്പി ബർത്ത്ഡേ ക്യൂട്ടി' എന്നാണ് ഈ ചിത്രത്തിന് അദ്ദേഹം അടികുറിപ്പ് നൽകിയത്.

സാധാരണക്കാരനായി സുവർണ ക്ഷേത്രത്തിൽ എത്തി ക്യൂ നിൽക്കുന്ന അല്ലുവിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്.

അതേസമയം 'പുഷ്പ: ദി റൈസിന്റെ' മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്, 'പുഷ്പ: ദി റൂൾ' എന്ന ചിത്രത്തിലാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താരം ആരംഭിക്കും.

2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് സൂചന. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

ഇവർ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സമന്തയുടെ ഐറ്റം ഡാൻസും ആഘോഷിക്കപ്പെട്ടു.

കഴിഞ്ഞ ഡിസംബർ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്.

മലയാളത്തിലും തമിഴിലുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് 'പുഷ്പ: ദ റൈസ്' എന്നായിരുന്നു. പി.ആർ.ഒ.- ആതിര ദിൽജിത്ത്.

Summary: Allu Arjun and family offered prayers at Golden temple Amritsar on the occasion of Sneha Reddy's birthday

What's Your Reaction?

like

dislike

love

funny

angry

sad

wow