Autorickshakkarante Bharya | ആൻ അഗസ്റ്റിന്റെ മടങ്ങിവരവ്; 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ആൻ അഗസ്റ്റിൻ (Ann Augustine) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ' (Autorickshakkarante Bharya) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ആൻ അഗസ്റ്റിൻ (Ann Augustine) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ' (Autorickshakkarante Bharya) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. എഴുത്തുകാരന്‍ എം. മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായ 'ഓട്ടോ റിക്ഷാക്കരന്‍റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ. ആൻ അഗസ്റ്റിന്റെ മടങ്ങിവരവ് ചിത്രമാണിത്.
സുരാജ്, ആന്‍ അഗസ്‌റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മാണം. എൻ. അഴകപ്പൻ ആണ് ഛായാഗ്രഹണം. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.
എഡിറ്റർ- അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം- നിസാർ റഹ്‌മത്ത്, സ്‌റ്റില്‍സ്- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ- ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ- വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്.
2021 ഓഗസ്റ്റ് മാസത്തിൽ താൻ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ചുവടുവയ്ക്കുന്ന കാര്യവും ആൻ പ്രഖ്യാപിച്ചിരുന്നു. മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നായിരുന്നു പോസ്റ്റ്.
ലാൽ ജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ്.
2013 ലെ 'ആർട്ടിസ്റ്റ്' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. അർജുനൻ സാക്ഷി, ഡാ തടിയാ പോലുള്ള സിനിമകളിലെ ആൻ അഗസ്റ്റിന്റെ വേഷം ശ്രദ്ധേയമായിരുന്നു.
2015 ൽ 'നീന' എന്ന ചിത്രത്തിലെ നായികാ വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.
What's Your Reaction?