The Kerala Story| കേരള സ്റ്റോറി 150 കോടി ക്ലബിലേക്ക്; സൽമാൻ ചിത്രത്തെ മറികടന്ന് ബോക്സ് ഓഫീസ് കുതിപ്പ്
വിവാദങ്ങൾക്കിടയിലും ബോക്സോഫീസില്‍ തരംഗം തീർത്ത് 'ദ കേരള സ്റ്റോറി'. അദാ ശർമ അഭിനയിച്ച ചിത്രം 150 കോടി കളക്ഷനിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്
ഞായറാഴ്ചത്തെ കളക്ഷനിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് പറഞ്ഞു. മെയ് 14 ഞായറാഴ്ച 24 കോടിയാണ് വിവിധ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്
മെയ് 5ന് സിനിമ റിലീസ് ചെയ്തശേഷം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടി രൂപയുമായി കളക്ഷൻ. സിനിമയുടെ ആകെ വരുമാനം 136.74 കോടിയായി.
ബോക്സോഫീസിൽ സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സൽമാൻ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 110 കോടി രൂപയാണ്.
ദ കേരള സ്റ്റോറിയുടെ പ്രതിദിന കളക്ഷൻ : മെയ് 5- Rs 8.05 കോടി, മെയ് 6 (11.01 കോടി), മെയ് 7 (16.43 കോടി), മെയ് 8 (10.03 കോടി), മെയ് 9 (11.07 കോടി), മെയ് 10 (12.01 കോടി), മെയ് 11 (12.54 കോടി), മെയ് 12 (12.35 കോടി), മെയ് 13 ( 19.50 കോടി), മെയ് 14 (23.75 കോടി)
കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. പശ്ചിമ ബംഗാളിൽ ചിത്രം നിരോധിച്ചപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സിനിമയ്ക്ക് നികുതി ഒഴിവാക്കിയിരുന്നു.
What's Your Reaction?