കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിലെ വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് തിരുവള്ളൂർ സ്വദേശി ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും 'വടകര സ്‌ക്വാഡ്' വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളുമാണ് ജിതിൻ ഭാസ്‌കർ. ഈ ഗ്രൂപ്പിൽ നിന്നാണ് വിവാദ സ്‌ക്രീൻഷോട്ട് തങ്ങൾക്ക് ലഭിച്ചതെന്ന് കേസിൽ ആരോപണ വിധേയരായ റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ തുടങ്ങിയവർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ജിതിൻ ഭാസ്‌ക്കറിന് ചോദ്യം ചെയ്യലിൽ സ്‌ക്രീൻ ഷോട്ടിൻ്റെ ഉറവിടം വ്യക്തമാക്കാൻ സാധിക്കാതെ വന്നതോടെയാണ് അറസ്റ്റ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ ഉയർന്നുവന്ന രാഷ്ട്രീയ വിവാദമാണ് കാഫിർ സ്ക്രീൻഷോട്ട് കേസ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയ്‌ക്കെതിരെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ 'കാഫിർ' എന്ന് വിശേഷിപ്പിച്ച് ഒരു വ്യാജ വാട്സാപ്പ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതാണ് ഈ വിവാദത്തിന് തുടക്കമിട്ടത്
What's Your Reaction?