കേരള ബജറ്റ് 2026-27: പ്രധാന പദ്ധതികളും വിഹിതവും Kerala Buget 2026
| പദ്ധതിയുടെ പേര് | മേഖല | അനുവദിച്ച തുക (കോടി രൂപയിൽ) | ഗുണഭോക്താക്കൾ / പ്രധാന ലക്ഷ്യം |
|---|---|---|---|
| ഗ്ലോബൽ ജോബ് വാച്ച് ടവർ | ഉന്നത വിദ്യാഭ്യാസം / നൈപുണ്യ വികസനം | ആഗോള തൊഴിൽ പ്രവണതകൾ പഠിച്ച് യുവാക്കളെ തൊഴിൽ വിപണിക്ക് സജ്ജരാക്കുക | |
| കേരള നോളജ് വാലി | ഉന്നത വിദ്യാഭ്യാസം | പ്രഖ്യാപിച്ചിട്ടില്ല | കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുക, വിദ്യാർത്ഥി കുടിയേറ്റം കുറയ്ക്കുക |
| കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ | വിദ്യാഭ്യാസം / ആരോഗ്യ പരിശീലനം | പ്രഖ്യാപിച്ചിട്ടില്ല | അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കുക |
| പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് | വിദ്യാഭ്യാസം / ടൂറിസം | പ്രഖ്യാപിച്ചിട്ടില്ല | കേരളത്തിന്റെ പാചക പാരമ്പര്യം ആഗോളതലത്തിൽ പ്രചരിപ്പിക്കുക |
| ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി | ആരോഗ്യം | 10 (പ്രാരംഭം) | എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെ സൗജന്യ ചികിത്സാ പരിരക്ഷ |
| വാർഷിക ആരോഗ്യ പരിശോധന സഹായം | ആരോഗ്യം | പ്രഖ്യാപിച്ചിട്ടില്ല | 40 വയസിന് മുകളിലുള്ളവർക്ക് ആരോഗ്യ പരിശോധന പ്രോത്സാഹിപ്പിക്കുക |
| സ്കൂൾ ഹെൽത്ത് ബ്രിഗേഡ് | ആരോഗ്യം / വിദ്യാഭ്യാസം | പ്രഖ്യാപിച്ചിട്ടില്ല | വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം |
| കോസ്റ്റൽ കെയർ യൂണിറ്റുകൾ | ആരോഗ്യം | പ്രഖ്യാപിച്ചിട്ടില്ല | തീരദേശ ജനങ്ങളുടെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുക |
| തിരുവനന്തപുരം രണ്ടാം മെഡിക്കൽ കോളേജ് | ആരോഗ്യം | പ്രഖ്യാപിച്ചിട്ടില്ല | മെഡിക്കൽ വിദ്യാഭ്യാസവും ചികിത്സാ സൗകര്യവും വർധിപ്പിക്കുക |
| ഹരിപ്പാട് മെഡിക്കൽ കോളേജ് | ആരോഗ്യം | പ്രഖ്യാപിച്ചിട്ടില്ല | ആരോഗ്യ സേവന വികസനം |
| മലപ്പുറം കാൻസർ സെന്റർ | ആരോഗ്യം | പ്രഖ്യാപിച്ചിട്ടില്ല | കാൻസർ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക |
| വൺ കേരള കരുതൽ മിഷൻ | ആരോഗ്യം / സാമൂഹ്യ ക്ഷേമം | 1 | ഗുരുതര രോഗബാധിതരായ നിർധനർക്ക് സഹായം |
| ലൈറ്റ് മെട്രോ (തിരുവനന്തപുരം, കോഴിക്കോട്) | ഗതാഗതം | പ്രഖ്യാപിച്ചിട്ടില്ല | നഗര ഗതാഗതം ആധുനികമാക്കുക |
| പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി | ഗതാഗതം | 600 | സ്ത്രീകൾക്ക് സൗജന്യ KSRTC യാത്ര |
| ഗ്ലോബൽ കൺവെൻഷൻ സെന്റർ | വ്യവസായം / ടൂറിസം | പ്രഖ്യാപിച്ചിട്ടില്ല | അന്താരാഷ്ട്ര സമ്മേളനങ്ങളും നിക്ഷേപവും ആകർഷിക്കുക |
| ഇൻവെസ്റ്റ് കേരളം (ഡാറ്റ അധിഷ്ഠിതം) | വ്യവസായം | പ്രഖ്യാപിച്ചിട്ടില്ല | നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക |
| ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ | വ്യവസായം | പ്രഖ്യാപിച്ചിട്ടില്ല | നിക്ഷേപ വികസനത്തിന് മാർഗനിർദേശം |
| മിഷൻ സമുദ്ര | മാരിടൈം / തുറമുഖം | 400 | തുറമുഖ വികസനം, കടൽ ഗതാഗതം ശക്തിപ്പെടുത്തൽ |
| കപ്പൽ നിർമാണ കേന്ദ്രം | വ്യവസായം / മാരിടൈം | പ്രഖ്യാപിച്ചിട്ടില്ല | മദർഷിപ്പ് നിർമ്മാണം, തൊഴിലവസരങ്ങൾ |
| ഔട്ടർ റിംഗ് റോഡ് (വിഴിഞ്ഞം ബന്ധം) | അടിസ്ഥാന സൗകര്യം | പ്രഖ്യാപിച്ചിട്ടില്ല | തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക |
| തീർത്ഥാടന ടൂറിസം പദ്ധതി | ടൂറിസം | ടൂറിസം മേഖലക്ക് 325.36 | തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം വികസനം |
| മുസിരിസ് ടൂറിസം വിപുലീകരണം | ടൂറിസം | ഉൾപ്പെടുത്തിയിട്ടുണ്ട് | വിനോദസഞ്ചാര വരുമാനം വർധിപ്പിക്കുക |
| ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം വികസനം | തീർത്ഥാടന ടൂറിസം | പ്രഖ്യാപിച്ചിട്ടില്ല | ദേശീയ തീർത്ഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കുക |
| മലബാർ ഫുട്ബോൾ സ്റ്റേഡിയം | കായികം | 50 | അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യം |
| ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി | സിനിമ / സാംസ്കാരികം | 100 | സിനിമാ വ്യവസായ വികസനം |
| എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക് | സാംസ്കാരികം | പ്രഖ്യാപിച്ചിട്ടില്ല | സാംസ്കാരിക പൈതൃകം സംരക്ഷിക്കുക |
| ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി | സാംസ്കാരികം | പ്രഖ്യാപിച്ചിട്ടില്ല | സംഗീത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക |
| സലിംകുമാർ സ്മാരകം | സാംസ്കാരികം | 1 | കലാകാരന്റെ സ്മരണ സംരക്ഷിക്കുക |
| ഉള്ളൂർ സ്മാരക ട്രസ്റ്റ് | സാംസ്കാരികം | 0.25 | സാഹിത്യ പൈതൃകം സംരക്ഷിക്കുക |
| അവൾക്കൊപ്പം പദ്ധതി | വനിതാ സുരക്ഷ | പ്രഖ്യാപിച്ചിട്ടില്ല | സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക |
| സിദ്ധാർത്ഥൻ സ്റ്റുഡന്റ്സ് ആന്റി റാഗിംഗ് ആക്ട് | വിദ്യാഭ്യാസം | പ്രഖ്യാപിച്ചിട്ടില്ല | റാഗിംഗ് രഹിത ക്യാമ്പസുകൾ സൃഷ്ടിക്കുക |
| വിലങ്ങാട് പാക്കേജ് | ദുരന്തനിവാരണം | 5 | ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസം |
| മത്സ്യത്തൊഴിലാളി മണ്ണെണ്ണ സബ്സിഡി | മത്സ്യബന്ധനം | സബ്സിഡി ₹75 ആയി | മത്സ്യത്തൊഴിലാളികളുടെ ചെലവ് കുറയ്ക്കുക |
| മത്സ്യത്തൊഴിലാളി ഭവന പദ്ധതി | മത്സ്യബന്ധനം | പ്രഖ്യാപിച്ചിട്ടില്ല | മത്സ്യത്തൊഴിലാളികൾക്ക് ഭവന സൗകര്യം |
| തീരദേശവാസികൾക്ക് പട്ടയം | ഭൂമി / സാമൂഹ്യ ക്ഷേമം | പ്രഖ്യാപിച്ചിട്ടില്ല | ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുക |
| മത്സ്യബന്ധനം നടത്താൻ കഴിയാത്ത ദിവസങ്ങളിൽ വേതനം | മത്സ്യബന്ധനം | പ്രഖ്യാപിച്ചിട്ടില്ല | വരുമാന സുരക്ഷ ഉറപ്പാക്കുക |
| പ്രതിദിന പാലുൽപാദനം 1 കോടി ലിറ്റർ | ക്ഷീര വികസനം | പ്രഖ്യാപിച്ചിട്ടില്ല | പാൽ ഉത്പാദനം വർധിപ്പിക്കുക |
| ആശാവർക്കർ ഓണറേറിയം വർധന | ആരോഗ്യം | 78 | ആശാ പ്രവർത്തകരുടെ പ്രതിഫലം വർധിപ്പിക്കുക |
| ഭൂമിയുടെ ന്യായവില പുനഃപരിശോധന | റവന്യൂ | പ്രഖ്യാപിച്ചിട്ടില്ല | ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂവില നിർണയം |
| രണ്ടാം ഭൂപരിഷ്കരണം & ലാൻഡ് ബാങ്ക് | ഭൂവികസനം | പ്രഖ്യാപിച്ചിട്ടില്ല | ഭൂമി ഉപയോഗം കാര്യക്ഷമമാക്കുക |
| കിഫ്ബി പരിഷ്കരണം | ധനകാര്യം | പ്രഖ്യാപിച്ചിട്ടില്ല | കിഫ്ബിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക |
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ
മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ആരോഗ്യമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്നും ചികിത്സാ ചെലവ് കുറച്ച് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു
ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
വീര്യംകുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വില്പനനികുതി നിരക്കുകൾ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം. 2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായാണ് ഈ നടപടി
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം തിരുപ്പതി മോഡലില്‍ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം. ശബരിമല, കൊട്ടിയൂർ, ഗുരുവായൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി പ്രഖ്യാപിച്ചു
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. നിയമസഭയിലെ ബഡ്‌ജറ്റ് അവതരണത്തിലാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്
മലപ്പുറത്ത് കാൻസർ സെന്റർ
മലപ്പുറത്ത് ആധുനിക കാൻസർ സെന്റർ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി സമഗ്രമായി പരിഷ്കരിക്കും.
സലിംകുമാറിന് എറണാകുളത്ത് സ്മാരകം
അന്തരിച്ച നടൻ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കുന്നതിന് ഒരു കോടി ബജറ്റിൽ വകയിരുത്തി. ഉള്ളൂർ സ്മാരക ട്രസ്റ്റിന് 25 ലക്ഷം രൂപ അനുവദിച്ചു
അവൾക്കൊപ്പം പദ്ധതി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ അവൾക്കൊപ്പം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വനിതകളെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കും.
ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കും
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പരിശോധിക്കാൻ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
4 ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കും
ആരോഗ്യ പരിശോധന നടത്തുന്നതിന് ധനസഹായം
40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തുന്നതിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക കൊടുത്തുതീർക്കും. തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് കോസ്റ്റൽ കെയർ യൂണിറ്റുകൾ സ്ഥാപിക്കും.
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
സിദ്ധാർത്ഥൻ സ്റ്റുഡന്റ്സ് ആന്റി റാഗിംഗ് ആക്ട് നടപ്പിലാക്കും
കാമ്പസുകളിലെ റാഗിങ് തടയാൻ സിദ്ധാർത്ഥൻ സ്റ്റുഡന്റ്സ് ആന്റി റാഗിംഗ് ആക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
വിലങ്ങാട് പാക്കേജ്
കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലെ നാശനഷ്ടം അതിജീവിക്കാൻ വിലങ്ങാട് പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ചുകോടി രൂപയാണ് ഇതിനായി വകയിരുത്തിയത്
തീർത്ഥാടന ടൂറിസം പദ്ധതി
തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കും. മുസരീസ് ടൂറിസം പദ്ധതി വിപുലമാക്കും. 325.36 കോടി രൂപ വിനോദസഞ്ചാര മേഖലയ്ക്ക് വകയിരുത്തി
മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി വർധിപ്പിച്ചു
മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി വർധിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം. മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ സർക്കാർ വേതനം ലഭ്യമാക്കും.
പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും
മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി. അധികം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റും.
പ്രിയദര്‍ശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്ക് 600 കോടി
ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി. ആശാവർക്കർമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ച ഇനത്തിൽ 78 കോടി രൂപ മാറ്റിവെച്ചു.
ലൈറ്റ് മെട്രോ പദ്ധതി
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. കൊച്ചി തൃശ്ശൂർ മേഖല ലക്ഷ്യമാക്കി ഗ്ലോബൽ ഗോൾഡ് ഹബ്ബ് സ്ഥാപിക്കും.
ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്ര നഗരം കൊച്ചിയിൽ
മലയാള സിനിമ മേഖലയെ വികസിപ്പിക്കാൻ സമഗ്ര പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്ര നഗരം കൊച്ചിയിൽ സ്ഥാപിക്കും. 00 കോടി രൂപ ഇതിനായി വകയിരുത്തി. എം ടി വാസുദേവൻ നായർ കൾച്ചറൽ പാർക്ക് കോഴിക്കോട് സ്ഥാപിക്കും. ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാഡമി സ്ഥാപിക്കും.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി വകയിരുത്തി
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമ്മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി
രണ്ടാം ഭൂപരിഷ്കരണം
ലാൻഡ് ബാങ്ക് രൂപീകരിക്കും. ഭൂപരിഷ്കരണം 2 എന്ന പേരിൽ, പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി
കേരള നോളജ് വാലി സ്ഥാപിക്കും
വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ ലോകോത്തര പഠന, തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബൂാക്കും. കേരളത്തിലെ വിദ്യാർത്ഥികൾ പഠത്തിനായി ഇവിടം വിട്ടുപോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ.
ഗ്ലോബൽ ജോബ് വാച്ച് ടവർ
നൈപുണ്യ വികസനത്തിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും. ഇതിനായി 2 കോടി വിലയിരുത്തുന്നു. കേരള നോളജ് വാലി സ്ഥാപിക്കും. കേരളത്തിൽ തന്നെ ലോകോത്തര അവസരങ്ങൾ കണ്ടെത്താൻ കഴിയും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റങ്ങൾ പരിഗണിക്കും.
വൺ കേരള കരുതൽ മിഷൻ
മാരക രോഗം ബാധിച്ച നിർധനർക്ക് സഹായത്തിനായി വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കും. സംഭാവനകൾ സ്വീകരിച്ച് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കും. ഇതിനായി ഒരു കോടി നീക്കിവച്ചു.
ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും
കൊച്ചിൻ എയർപോർട്ടുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും. ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ ആരംഭിക്കും
കപ്പൽ നിർമാണ കേന്ദ്രം
മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം നടപ്പാക്കും. ഇത്തരം തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് തൊഴിൽ സംവരണം.
മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തും
അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തും. റോഡ്- സമുദ്രം -റെയിൽ -ഉൾനാടൻ ജല ഗതാഗത മേഖലകൾ ഉൾപ്പെടുന്ന മാരിടൈം സമ്പദ് വ്യവസ്ഥ. വിഴിഞ്ഞത്തെ രാജ്യത്തിന്റെ വിവിധ മേഖലകളുമായി ബന്ധിപ്പിക്കാനുള്ള ഔട്ടർ റിംഗ് റോഡ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും
മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തുറമുഖങ്ങളെ സംയോജിപ്പിച്ച് മിഷൻ സമുദ്ര പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിനായി 400 കോടി ഉൾപ്പെടുത്തി. കടൽ ഗതാഗതം ശക്തമാക്കും. മാരിടൈം നയം നടപ്പാക്കും. തീരദേശത്തുള്ളവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കും
Kerala Budget 2026 Live: കിഫ്ബി പരിഷ്കരണം
കിഫ്ബിയുടെ പ്രവർത്തനരീതി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. 5.07 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളതെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു
പ്രധാന വകയിരുത്തലുകൾ (Quick View)
| പദ്ധതി | തുക (കോടി രൂപ) |
|---|---|
| പ്രിയദർശിനി സൗജന്യ യാത്ര | 600 |
| മിഷൻ സമുദ്ര | 400 |
| ടൂറിസം മേഖല | 325.36 |
| ജെ.സി. ഡാനിയേൽ ഫിലിം സിറ്റി | 100 |
| ആശാവർക്കർ ഓണറേറിയം വർധന | 78 |
| മലബാർ ഫുട്ബോൾ സ്റ്റേഡിയം | 50 |
| ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് (പ്രാരംഭം) | 10 |
| വിലങ്ങാട് പാക്കേജ് | 5 |
| ഗ്ലോബൽ ജോബ് വാച്ച് ടവർ | 2 |
| സലിംകുമാർ സ്മാരകം | 1 |
| വൺ കേരള കരുതൽ മിഷൻ | 1 |
| ഉള്ളൂർ സ്മാരക ട്രസ്റ്റ് | 0.25 |
What's Your Reaction?