യുപിഐ ഇടപാടുകൾക്ക് ചാർജ്; സാധാരണക്കാരെ ബാധിക്കില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

Aug 9, 2026 - 15:30
Aug 9, 2026 - 15:54
 0
യുപിഐ ഇടപാടുകൾക്ക് ചാർജ്; സാധാരണക്കാരെ ബാധിക്കില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് വിരാമമിട്ട് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ സേവനങ്ങൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പി.സി.ഐ വ്യക്തമാക്കി.
ഇത് സംബന്ധിച്ച പ്രധാന വിവരങ്ങൾ പരിശോധിക്കുമ്പോൾ, സാധാരണക്കാർക്ക് യാതൊരുവിധ പണവും നൽകേണ്ടിവരില്ല എന്നതാണ് പ്രധാന കാര്യം. 2016-ൽ ആരംഭിച്ചതുപോലെ ഇനിയും യാതൊരുവിധ ഇടപാട് ചാർജുകളും നൽകാതെ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും യുപിഐ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമല്ല. കിരാന കടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഇല്ലാതെ തന്നെ യുപിഐ വഴി പണം സ്വീകരിക്കാം. ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിരക്കുകൾ ഈടാക്കിയാലും സാധാരണ ഉപഭോക്താക്കൾക്ക് അത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബില്ലിന്റെ ലക്ഷ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ്. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം വന്നിട്ടുള്ളത്. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സാമ്പത്തിക മാതൃകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും, രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ മുമ്പത്തെപ്പോലെ തടസ്സങ്ങളില്ലാതെ തുടരുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow