ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം
ഇന്ധന നികുതി (Fuel Tax) കുറയ്ക്കാത്തതിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്‍തംഭന സമരം (Wheel Jam Strike) നടത്തി കോണ്‍ഗ്രസ് (Congress). ജില്ലാ ആസ്ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്‍തംഭന സമരം നടത്തി കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചക്രസ്‍തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. സമരസ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും എം പി പറഞ്ഞു.
സമരത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേതൃത്വം നൽകി. അതേസമയം, വഴിതടഞ്ഞുള്ള സമരത്തോട് വിജോയിപ്പുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ നിന്ന് വിട്ടുനിന്നു. ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ ചക്രസ്തംഭനം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ ഞാൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ പി സി സി പ്രസിഡന്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി
What's Your Reaction?