പ്ലാറ്റ്‌ഫോമിൻ്റെ ദുരുപയോഗത്തിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധമെന്ന് ടെലഗ്രാം | Telegram’s reaction on Pavel Durov’s arrest in Paris
പ്ലാറ്റ്‌ഫോമിൻ്റെ ദുരുപയോഗത്തിന് സ്ഥാപകനും സി ഇ ഒയുമായ പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം. ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നും, പ്രശ്നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടെലഗ്രാം അധികൃതർ പവേൽ ദുരോവിനെ പാരീസിൽ വച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഔദ്യോഗികമായ പ്രതികരണം അറിയിച്ചിരിക്കുകയാണ്. യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലഗ്രാമെന്നും, പ്രശ്നം അതിവേഗം പരിഹരിക്കുമെന്ന് കരുതുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ടെലഗ്രാമിലൂടെ നടക്കുന്നത് കുറ്റകൃത്യങ്ങൾ തടയുന്നതിൽ പവേൽ ദുരോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം.
What's Your Reaction?